ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡ് താരമാണ് വിദ്യ ബാലന്‍. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന വിദ്യയുടെ ഇഷ്ട വസ്ത്രം സാരിയാണ്. സാരിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താനും താരം ശ്രമിക്കാറുണ്ട്. 

എന്നാല്‍ ഇത്തവണ ചുവപ്പ് നിറത്തിലുള്ള ഡ്രസ്സിലാണ് വിദ്യ ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടുന്നത്. പല്ലു കൂടി ചേര്‍ന്നതാണ് ഈ ഡ്രസ്സിന്‍റെ പ്രത്യേകത. അതുകൊണ്ട് ഒറ്റനോട്ടത്തില്‍ സാരിയാണെന്ന് തെറ്റുദ്ധരിക്കാനുള്ള സാധ്യതയുമുണ്ട്. കാ ഷായുടെയാണ് ഈ ഡിസൈനിഡ് ഡ്രസ്സ്. 

 

പ്ലെയിനായിട്ടുള്ള ഈ ഡ്രസ്സിനോടൊപ്പം സില്‍വര്‍ നിറത്തിലുള്ള ആഭരണമാണ് വിദ്യ ധരിച്ചത്. അത് താരത്തെ കൂടുതല്‍ മനോഹരിയാക്കി. മിനിമല്‍ മേക്കപ്പില്‍ വിദ്യ കൂടുതല്‍ സുന്ദരിയായിരുന്നു.