വാഷിംഗ്ടണ്‍: ബേ ബേ ജനിച്ചതും നടന്നുതുടങ്ങിയതും  വാഷിംഗ്ടണിലാണ്. എന്നാല്‍ നാല് വയസായതോടെ തന്‍റെ സ്വന്തം നഗരമായ ചൈനയിലേക്ക് അവന് മടങ്ങിയേ മതിയാകൂ. വാഷിംഗ്ടണിലെ ഒരു മൃഗശാലയിലാണ് ബേ ബേ ഇപ്പോഴുള്ളത്. അവിടുത്തെ ജീവനക്കാരുടെയും സന്ദര്‍ശകരുടെയും അരുമയാണ് ബേ ബേ. ആ മൃഗശാലയിലെ അവസാനത്ത പാണ്ടക്കുഞ്ഞും ബേ ബേയാണ്. വരുന്ന ചൊവ്വാഴ്ച ബേ ബെ അവരെയെല്ലാം വിട്ട് വിമാനത്തില്‍ യാത്ര പോകുകയാണ്, ചൈനയിലേക്ക്....

അവന്‍ ജനിക്കുന്നതിന് മുമ്പേ എടുത്ത തീരുമാനമാണത്. പാണ്ടകളുടെ സുരക്ഷയ്ക്കായുള്ള നിയമങ്ങള്‍ അത്രയ്ക്ക് കര്‍ശനമാണ്. സ്കൂള്‍ കുട്ടികളും മറ്റ് സന്ദര്‍ശകരും ജീവനക്കാരുമെല്ലാം ചേര്‍ന്ന് വലിയ യാത്രയയപ്പാണ് ബേ ബേക്ക് നല്‍കുന്നത്. കുട്ടികള്‍ ബൈ ബൈ ബേ ബേ എന്ന പ്ലക് കാര്‍ഡുകളുമായി വരിവരിയായി വന്ന് അവനോട് യാത്ര പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമാണ് നാഷണല്‍ സൂ. ഇവിടെയാണ് ബേ ബേ ഇപ്പോഴുള്ളത്. നാഷണല്‍ സൂവിലെ അധികൃതര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യാത്രയയപ്പ് പരിപാടികളാണ് ബേ ബേക്കാി ഒരുക്കിയിരിക്കുന്നത്. 

ബേ ബേ തങ്ങള്‍ക്ക് ലഭിച്ച വിലപിടിപ്പുള്ള നിധിയാണെന്നാണ് ഇവര്‍ പറയുന്നത്. ഓഗസ്റ്റ് 2015ലാണ് ബേ ബേയുടെ ജനനം. അന്നുമുതല്‍ അവനെ നോക്കുന്നവരിലൊരാളാണ് മാര്‍ട്ടി ഡെറി. ''ജനിച്ചതുമുതല്‍ അവനെ ചൈനയിലേക്ക് പറഞ്ഞയക്കാന്‍ തയ്യാറാക്കുകയായിരുന്നു ഞങ്ങളുടെ ജോലി'' - ഡെറി പറഞ്ഞു. 114 കിലോഗ്രാമാണ് ബേ ബേയുടെ ഇപ്പോഴത്തെ ഭാരം.

ബേ ബേ പോകുമെന്ന് അറിയാം എന്നാലും കണ്ണുനിറയുന്നുവെന്നാണ് വളരെ വൈകാരികമായി ഡെറി പ്രതികരിച്ചത്. പാണ്ടകളെ സൗഹൃദ രാജ്യങ്ങള്‍ക്ക് സമ്മാനമായി നല്‍കുന്നത് ചൈനയിലെ പതിവാണ്. പാണ്ട ഡിപ്ലോമസിയെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.