Asianet News MalayalamAsianet News Malayalam

നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ തേടിയെത്തുന്നത് ഈ രോഗങ്ങള്‍...

യുവാക്കളുടെ ഇടയില്‍ നെറ്റ്ഫ്ലിക്സ്  പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ കാണുന്ന ശീലം കുറച്ച് നാളുകളായി വര്‍ദ്ധിച്ചിട്ടുണ്ട് . മറ്റ് ജോലികളില്‍ മുഴുകാതെ, ഭക്ഷണം പോലും കഴിക്കാതെ പലരും ഇത്തരം വെബ് സീരിസുകള്‍ കണ്ടിരിക്കുന്നു. 

watching your favourite series is really bad for your health
Author
Thiruvananthapuram, First Published Sep 3, 2019, 11:50 AM IST

യുവാക്കളുടെ ഇടയില്‍ നെറ്റ്ഫ്ലിക്സ്  പോലുള്ള ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ കാണുന്ന ശീലം കുറച്ച് നാളുകളായി വര്‍ദ്ധിച്ചിട്ടുണ്ട് . മറ്റ് ജോലികളില്‍ മുഴുകാതെ, ഭക്ഷണം പോലും കഴിക്കാതെ പലരും ഇത്തരം വെബ് സീരിസുകള്‍ കണ്ടിരിക്കുന്നു. ഇതുമൂലം ഉണ്ടാകുന്ന മാനസിക- ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതല്ല. 

കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍ , ഉറക്കം തൂങ്ങിയ പോലെ ഇരിക്കുക,  എപ്പോഴും ക്ഷീണം തോന്നുക..ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ ? ഇതെല്ലാം ഇത്തരത്തില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്നതാണ്. ഇത്തരം  വെബ് സീരിസുകള്‍ പലപ്പോഴും ആസ്ക്തിയിലേക്ക്, ഇത് ഇല്ലാതെ പറ്റില്ലയെന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. 

 നെറ്റ്ഫ്ലിക്സ്  കാണുന്നത് മണിക്കൂറുകളാകുമ്പോള്‍ അത്രയും സമയം ഒരേ കണക്കിന് ഇരിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കാം. ജേണല്‍ ഓഫ് ദ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനപ്രകാരം അധിക സമയം ഇങ്ങനെ ഇരുന്നാല്‍ ഹൃദ്രോഗം, പ്രമേഹം, എന്തിന് ക്യാന്‍സര്‍ പോലും വരാനുളള സാധ്യതയുണ്ടെന്ന് പറയുന്നു. 

അതുപോലെ തന്നെ മണിക്കൂറുകളോളം സീരിസുകള്‍ കാണുന്നതിലൂടെ മാനസിക പിരിമുറുക്കമുണ്ടാകാം,  ശരീരഭാരം കൂടാം,  നടുവേദന വരാം, രക്തത്തില്‍ ഓക്സിജന്‍റെ കുറവ് ഉണ്ടാകാം, ഉറക്കമില്ലായ്മ എന്നിവയും വരാം. 

Follow Us:
Download App:
  • android
  • ios