Asianet News MalayalamAsianet News Malayalam

ഒറ്റയടിക്ക് 11 കിലോ കൂടി, ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോയില്ല, പകരം ചെയ്തത്...

ശരീരഭാരം കൂടിയപ്പോൾ പലരും കളിയാക്കി. എന്നും ആശുപത്രി കയറിയിറങ്ങാനെ സമയം ഉണ്ടായിരുന്നുള്ളൂ. ഒറ്റയടിക്ക് 11 കിലോ കൂടുക മാത്രമല്ല, കൊളസ്ട്രോള്‍, രക്തസമ്മർദ്ദം എന്നി പ്രശ്നങ്ങളും ഉണ്ടായെന്നും നിവേദിത പറഞ്ഞു. ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകണമെന്ന് തീരുമാനിച്ചു. എന്നാൽ അത് പെണ്‍കുട്ടികള്‍ക്ക് നല്ലതല്ല എന്ന് പറഞ്ഞു ഭര്‍ത്താവിന്റെ അമ്മ പോകണ്ടെന്ന് പറഞ്ഞു.

weight loss Nivedita Balyan lost 11 kilos in just 5 months
Author
Trivandrum, First Published Jun 9, 2019, 5:30 PM IST

കല്യാണം കഴിഞ്ഞപ്പോഴാണ് ശരീരഭാരം കൂടാൻ തുടങ്ങിയത്..അതിന് മുമ്പ് ഫിറ്റ് ആന്റ് പെർഫെക്ട് ആയിരുന്നുവെന്ന് 28കാരി നിവേദിത പറയുന്നു. ശരീരഭാരം കൂടിയപ്പോൾ പലരും കളിയാക്കി. എന്നും ആശുപത്രി കയറിയിറങ്ങാനെ സമയം ഉണ്ടായിരുന്നുള്ളൂ. ഒറ്റയടിക്ക് പത്തു കിലോ കൂടുക മാത്രമല്ല, കൊളസ്ട്രോള്‍, രക്തസമ്മർദ്ദം എന്നി പ്രശ്നങ്ങളും ഉണ്ടായെന്നും നിവേദിത പറഞ്ഞു. 

അന്ന് 69 കിലോയായിരുന്നു ഭാരം. അമിതവണ്ണം പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഡോക്ടർ പറഞ്ഞതോടെ തടി കുറയ്ക്കണമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ പോകണമെന്ന് തീരുമാനിച്ചു. എന്നാൽ അത് പെണ്‍കുട്ടികള്‍ക്ക് നല്ലതല്ല എന്ന് പറഞ്ഞു ഭര്‍ത്താവിന്റെ അമ്മ പോകണ്ടെന്ന് പറഞ്ഞു.

തടി കൂടിയപ്പോൾ  ചില ഹോര്‍മോണ്‍ ചികിത്സകള്‍ നടത്തിയതും വിനയായി. ഹൈപ്പോതൈറോയ്ഡിസം, കൊളസ്ട്രോള്‍ എല്ലാം കണ്ടെത്തിയതോടെ വണ്ണം കുറയ്ക്കുക എന്നതു മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളു. അങ്ങനെയാണ് ക്യത്യമായ ഡയറ്റ് ചെയ്ത് തടി കുറയ്ക്കണമെന്ന് തീരുമാനിച്ചു. നിവേദിത ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഏതാണെന്ന് അറിയേണ്ടേ...

1. രാവിലെ ഒരു വലിയ ഗ്ലാസ്സ് വെള്ളം കുടിച്ചു കൊണ്ടാണ് നിവേദിത ഡയറ്റ് ആരംഭിച്ചത്. 

2. അരമണിക്കൂര്‍ കഴിഞ്ഞ് ഒരു ഗ്ലാസ്സ് ചായയും രണ്ടു ബിസ്കറ്റും. പ്രാതല്‍ ഒരു പുഴുങ്ങിയ മുട്ടയോ മുട്ടയും ബ്രഡും മാത്രമോ ആക്കി. ഇടയ്ക്ക് വാള്‍നട്ട്, ബദാം, ഫ്രൂട്ട്സ് എന്നിവയിലേതെങ്കിലും കഴിക്കും.

3. ഉച്ചയ്ക്ക് ഉപ്പിട്ട തൈര്, ലസ്സി, രണ്ടു ചപ്പാത്തി. ചിലപ്പോള്‍ ഗ്രീന്‍ സബ്സി. 

4. വൈകിട്ട് ചായയും ബിസ്കറ്റും. ദാല്‍, ചപ്പാത്തി എന്നിവയായിരുന്നു അത്താഴം. സബ്സി, സാലഡ് എന്നിവ കൂടി കഴിക്കും. കൊഴുപ്പുനീക്കിയ പാലാണ് ഉറങ്ങും മുന്‍പ് കുടിച്ചിരുന്നത്. 

5. ദിവസവും 45 മിനിറ്റ് നടക്കുമായിരുന്നുവെന്നും യോഗ, സ്കിപ്പിങ്, ഓട്ടം എന്നിവ ദിവസവും ചെയ്തിരുന്നുവെന്ന് നിവേദിത പറഞ്ഞു. 

6. തടി കുറയ്ക്കാൻ എണ്ണ പലഹാരങ്ങൾ, സ്വീറ്റ്സ്, എന്നിവ പൂർണമായും ഒഴിവാക്കി.ധാരാളം വെള്ളം കുടിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു. 

ഈ ഡയറ്റ് തുടര്‍ന്നതോടെ അഞ്ചു മാസം കൊണ്ട് പതിനൊന്നു കിലോ കുറയുകയാണ് ചെയ്തതെന്ന് നിവേദിത പറയുന്നു. 

Follow Us:
Download App:
  • android
  • ios