സഹോദരബന്ധത്തിന്‍റെ ഊഷ്മളത എത്ര വലുതാണ് എന്ന് കാണിക്കുകയാണ് ഇവിടെയൊരു പെണ്‍കുട്ടി. തന്‍റെ സഹോദരിയെ അവളുടെ കാമുകന്‍ വിവാഹാഭ്യര്‍ത്ഥ ചെയ്യുന്ന ദൃശ്യം പകര്‍ത്താനായി ഇവിടെയൊരു പെണ്‍കുട്ടി പൊന്തക്കാടിന് സമാനമായി വേഷം ധരിക്കുകയായിരുന്നു. നാരുകളും വൈക്കോലും കമ്പും ഇലകളും കൊണ്ടുളള വസ്ത്രമാണ് തേരേസ മാര്‍ക്കില്‍ ധരിച്ചത്. ശേഷം സഹോദരിയും അവളുടെ കാമുകനും അറിയാതെ മറഞ്ഞ് നില്‍ക്കുകയായിരുന്നു തേരേസ. 

പിന്നീട് സഹോദരിയെ കാമുകന്‍ വിവാഹാഭ്യര്‍ത്ഥ ചെയ്യുന്ന ദൃശ്യവും തേരേസ കൈയില്‍ കരുതിയിരുന്ന ക്യാമറയില്‍ പകര്‍ത്തി. 170,000 ലൈക്കുകളും ചിത്രത്തിന് ലഭിച്ചു. എന്നാല്‍ ആ ചിത്രത്തെക്കാള്‍ വൈറലായത് തേരേസയുടെ ചിത്രം തന്നെയാണ്. സോഷ്യല്‍ മീഡിയ ഈ സഹോദരിയെ അഭിനന്ദിക്കാനും മറന്നില്ല.