ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അച്യുത് എ രാജീവ് എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

ടിക്കറ്റെടുത്ത് കാണികള്‍
തിക്കും തിരക്കുമായ്
നിന്നു മേലെ,
പൊട്ടക്കിണറ്റിലെ ജഡത്തെ
കാണുവാന്‍ കൂടിയ 
ജനത്തെപോലെ

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

ചിലന്തിവലയ്ക്കരികെ
വട്ടംചുറ്റുമൊരു
കരിവണ്ടിന്‍ ചലനംപോലെ
ദുരന്തമുഖത്തിനരികെയൊരാള്‍
ഇരുചക്രവണ്ടിയില്‍
ഭ്രമണം തുടങ്ങേ

ഉച്ചസ്ഥായിയില്‍ 
കരഘോഷങ്ങള്‍ മുഴക്കി
കാണികളാകുന്ന വൃത്തമാകെ
പ്രാകൃതമാമൊരു ബലിക്കുമുമ്പുള്ള
പെരുമ്പറനാദംപോലെ.

.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
.....................

പ്രകടനം തീര്‍ന്നതും
നിരാശരാം കാണികള്‍
ബലമായ് ടിക്കറ്റിന്‍ തുക
തിരികെ വാങ്ങി
പേരില്‍ മരണമുണ്ടാകെയും
നേരില്‍ അത് കാണാതെപോകെ.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...