Asianet News MalayalamAsianet News Malayalam

Malayalam Poem: ചില മുദ്രകള്‍, നിസ അഷറഫ് എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നിസ അഷറഫ് എഴുതിയ കവിത

chilla malayalam  poem by Nisa Asharaf
Author
First Published Apr 8, 2024, 4:41 PM IST | Last Updated Apr 16, 2024, 4:23 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  poem by Nisa Asharaf

 

വാക്കുകള്‍ കൊണ്ടാകും 
ചില മുദ്രകള്‍. 
മനത്തഴക്കം കൊണ്ട് 
നമുക്ക് മാത്രം മനസ്സിലാകുന്നവ.

കാറ്റ് വല്ലപ്പോഴും 
കൈമാറിപ്പോകുന്ന 
ഗന്ധങ്ങള്‍.
നാസാരന്ധ്രങ്ങള്‍ അത്യധികം 
ഇഷ്ടപ്പെട്ടിരുന്നവ.

പ്രിയപ്പെട്ട പാട്ടിന്റെ വരികള്‍ 
പൊടുന്നനെയോര്‍മ്മ 
ചുണ്ടില്‍ മൂളുന്നവ.

വായനയില്‍  അടിവരയിട്ട് പോകുന്ന 
വരികള്‍
തമ്മില്‍ കൂട്ടിമുട്ടുമ്പോഴും
ഇഷ്ടവരികളുടെ കലര്‍പ്പില്ലാത്ത 
സ്‌നേഹം അടയാളപ്പെടുന്നുണ്ടാവും.

തിരക്കുകള്‍ക്കിടയില്‍,
ആള്‍ക്കൂട്ടത്തിനിടയില്‍ 
അലസമായെന്നോണം
മറന്നു വയ്ക്കുകയും
അതേ സമയം ഓരോ 
നിമിഷത്തിലും
ഓര്‍ക്കപ്പെടുന്നതും.

അങ്ങനെയങ്ങനെ എത്രയെത്ര
മുദ്രകളാണല്ലേ 
നമ്മളോരോ നിമിഷവും 
കൈമാറുന്നത്!


 


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios