ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സാബിത് അഹ്മദ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഞാനും നീയും
ഒരൊറ്റ മെഴുകുതിരി, 
കാലം തീ.

കത്തിക്കൊണ്ടിരുന്നത്
നൂലുപോലുള്ള ആത്മാവ്, 
അതൊന്ന് മാത്രം.

ഉരുകിത്തീര്‍ന്ന നേരം
നമുക്കുചുറ്റും വെളിച്ചം,
പ്രണയം പോലെ.

വികൃതമായി ഒലിച്ചിരുന്നത്
സ്‌നേഹം,
ഭ്രാന്തമായി, വിരൂപമായി.

ഒരുപാട് പൂത്തകാലം
അങ്ങനെ കഴിഞ്ഞു,
നമ്മള്‍ ഇല്ലാതായി,
'നമ്മള്‍' മാത്രം.

ഞാനും നീയും
ബാക്കിയായി,
തമ്മില്‍ തിരിച്ചറിയാത്ത
അടയാളങ്ങളായി,
മിച്ചം.