ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  ടിസി മൈക്കിള്‍ എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

അങ്ങ്
കൃഷ്ണന്റമ്പലത്തിനപ്പുറം
പാലത്തിനരിക്
പക്ഷി കൂടുവിരിച്ചൊരു മരം. 

ദേശാടകരോ, മണികണ്ഠനോ, 
ഓലേഞ്ഞാലിയോ ആരുമാവട്ടെ
ഞാനവയെ'പക്ഷി'യെന്ന്
അഭിസംബോധന ചെയ്യുന്നു. 

അവിടെ
മഴയ്ക്കും ചൂടിനുമപ്പുറം
നഗരത്തിന്റെ ദിക്കുകളൊക്കെയും
ഭേദിച്ച് പക്ഷിപ്പറക്കങ്ങള്‍ ഉണരാറുണ്ട്. 

മരം വിരിഞ്ഞിറങ്ങുന്ന
പക്ഷികള്‍
മണ്ണിനും വാനത്തിനും കുറുകെ
കഥകള്‍ പടര്‍ത്താറുണ്ട്. 

ചെവി തുളയ്ക്കുന്ന ചിലപ്പുകള്‍
നേരം കറുക്കെ
ആറിനു സമാന്തരമായി
ഒഴുകാറുണ്ട്. 

പിന്നീടവ
വര്‍ണാന്ധത കണക്കെ
മരം മുഴുക്കനെ കറുത്ത
ഇല വിരിപ്പുകളാവാറുണ്ട്. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...