ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



കടുപ്പത്തിലൊരു 
മഴ എടുക്കട്ടേയെന്ന്
ആകാശം

പുതയ്ക്കാന്‍ 
ഒരു തണുപ്പ് തരട്ടേയെന്ന്
ഇളംകാറ്റ്

ഇടിപേടിച്ച്
ആദ്യമോടിയെത്തിയ
മിന്നലുണ്ട്
അകത്ത്

മഴനനയാതെ
മടിപിടിച്ചിരിക്കും
തൂവാനമുണ്ട്
ഇറയത്ത്

മഴയേത്
ഇരുളേത്
പകലേത്
വെയിലേത്
ഇടിയേതെന്നറിയാതെ
പകച്ചുനില്‍ക്കുന്ന
പൂക്കളാണല്ലോ
ഇന്നെല്ലാ മുറ്റത്തും


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...