Asianet News MalayalamAsianet News Malayalam

Malayalam Short Story : വന്യം, മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ

 

chilla malayalam short story by Murshida Parveen
Author
Thiruvananthapuram, First Published Apr 30, 2022, 1:50 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam short story by Murshida Parveen

 

'ഇനിയും ഉറങ്ങിയില്ലേ നീ'-ആദിയുടെ ചോദ്യം കേട്ടു ആമി തല ചെരിച്ചു നോക്കി.

'ഉറങ്ങിയിരുന്നേല്‍ എന്നെ ഇങ്ങനെ നീ കാണുമോ?'

ആമിയുടെ മറുചോദ്യം ആദിക്ക് പിടിച്ചില്ല. അവന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റു.

'എന്താ നിന്റെ പ്രശ്‌നം? ഇതിപ്പോള്‍ കുറച്ച് ദിവസങ്ങളായല്ലോ? എന്തിനാ വെറുതെ ഇങ്ങനെ ഉറക്കമിളക്കുന്നേ?'- ആദി തെല്ല് നീരസത്തോടെ തന്നെ ചോദിച്ചു.

'എന്റെ  പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം നിന്റെ കൈയ്യില്‍ ഉണ്ടായിരുന്നോ? ഞാനറിഞ്ഞില്ല. ഇതൊക്കെ നേരത്തേ പറയേണ്ടേ?'- ആമി പരിഹസിച്ചു.

ആദിക്ക് ദേഷ്യം ഇരച്ചു കയറി. 

'എടിയെടീ.. നിന്റെ ഈ ചൊറിയന്‍ സ്വഭാവം ഇവിടെ എടുക്കേണ്ട. അത് നീ നിന്റെ തന്തയോടോ തള്ളയോടോ കാണിച്ചാല്‍ മതി. കുറച്ച് ദിവസമായി ഇവള് ആളെയിട്ട് വട്ടം കറക്കുന്നു. ഞാനാണ് ഈ വീട്ടിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ഇനി എന്നോട് നീ തര്‍ക്കുത്തരം പറഞ്ഞാല്‍ അടിച്ചു നിന്റെ വായിലെ പല്ല് ഞാന്‍ കൊഴിക്കും' എന്ന് പറഞ്ഞ് കൊണ്ട് അയാള്‍ അവളുടെ മുഖത്ത് കവിളില്‍ അമര്‍ത്തി പിടിച്ചു.

ആമി കണ്ണുകള്‍ ഇറുക്കിയടച്ചു. കവിളത്ത് പിടച്ചതിനേക്കാള്‍ അവള്‍ക്ക് വേദന തോന്നിയത് വിവാഹത്തിന് മുന്നേ ആദിയുടെ തനിസ്വരൂപം മനസ്സിലാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും ദേഷ്യവുമായിരുന്നു.


ആദിയുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കിക്കൊണ്ട് തന്റെ ഉറക്കക്കുറവിന്റെ കാരണം നീ തന്നെയാണ് എന്ന് ആമി ആദിയോട് മനസ്സിനകത്തിരുന്ന് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

അവളുടെ ആ തീക്ഷ്ണമായ നോട്ടം അവനെ അസ്വസ്ഥനാക്കി. അവനിലെ മൃഗം വന്യമായ പരവേശത്തോടെ അവളുടെ ശരീരത്തിലേക്ക് ദൃഷ്ടിയൂന്നി.

പതിവ് പോലെ കട്ടിലിനു വശത്ത് കെട്ടി വെച്ചിട്ടുള്ള കട്ടിയുള്ള കയറ് അവന്‍ ദ്രുതഗതിയില്‍ കൈക്കലാക്കി. ബലിഷ്ഠമായ കരങ്ങളാല്‍ അവളുടെ കൈകാലുകള്‍ കട്ടിലിന്റെ നാല് വശവും കെട്ടിയിട്ടു അവള്‍ക്കു തടവറ സൃഷ്ടിച്ചു.

മേശവലിപ്പില്‍ വെച്ച കത്തിയെടുത്ത് അവളുടെ വസ്ത്രങ്ങള്‍ ഒന്നൊന്നായി നെടുകെ കീറിക്കളഞ്ഞു. അവളെ പൂര്‍ണ്ണമായും വിവസ്ത്രയാക്കി. ഏറെ ആവേശത്തോടെ റൂമില്‍ നിന്നും ആദി പുറത്തിറങ്ങി.

അവള്‍ കണ്ണുകള്‍ വീണ്ടും ശക്തിയില്‍ ഇറുക്കിയടച്ചു. കവിളുകളിലൂടെ ചൂട് ചാല്‍ പോലെ കണ്ണീര്‍ ഒലിച്ചിറങ്ങി.

ഇനി താന്‍ അനുഭവിക്കാന്‍ പോകുന്ന വേദനയെക്കുറിച്ചാലോചിച്ച് അവളുടെ ഹൃദയം വിങ്ങി.

അച്ഛന്റെ ഓര്‍മ്മകള്‍ അവളിലേക്കെത്തി. തന്നെ ഒരു ചെറുവിരല്‍ കൊണ്ട് പോലും നോവിക്കാത്ത അച്ഛന്റെ നിസ്സഹായതയുടെ ഭാവം അവള്‍ക്കൊരല്‍പം ആശ്വാസം പകര്‍ന്നു.

അച്ഛനെ ധിക്കരിച്ചതിന് ദൈവം തന്ന ശിക്ഷയായിരിക്കാം ഈ ജീവിതം എന്ന് സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടേയിരുന്നു.

അവള്‍ വീണ്ടും ശക്തിയായി കണ്ണുകള്‍ തുറന്ന് പോകാതിരിക്കാന്‍ പാകത്തില്‍ അടച്ചു വെച്ചു.

 

chilla malayalam short story by Murshida Parveen

 

അവളുടെ മുന്നില്‍ തെളിഞ്ഞ ചിത്രത്തില്‍ അരൂപിയായൊരു സ്വത്വം അവളെ നോക്കി വന്യമായി വശ്യതയാര്‍ന്ന ഭാവത്തില്‍ ആധിപത്യം സ്ഥാപിക്കാനെന്നപോല്‍ ചിരിക്കുന്നുണ്ടായിരുന്നു. 

തല വെട്ടിച്ചും കുതറിമാറാന്‍ ശ്രമിച്ചിട്ടും ആ സ്വത്വം അവളിലേക്ക് ആഴത്തില്‍ കയറിക്കൊണ്ടിരിക്കുന്നതിന് തടയിടാന്‍ അവള്‍ക്കാവുന്നില്ലായിരുന്നു. 

ശബ്ദം പുറത്തേക്ക് വരാനാവാത്ത വിധം തൊണ്ടയും വരണ്ടുണങ്ങിയിരിക്കുന്നു. ശക്തമായ കാറ്റില്‍ ഗതി മാറിയെത്തുന്ന പാഴ്വസ്തുക്കളെപ്പോല്‍ പലതും അവളിലൂടെ അലിഞ്ഞിറങ്ങുന്നതായി അവള്‍ക്ക് തോന്നി.

പെട്ടെന്നാണ് ആദി കണ്ണനെയും കൂട്ടി മുറിയിലേക്ക് പ്രവേശിച്ചത്. ആദിയും വിവസ്ത്രനായി മുറിയിലെ ഒരു സ്റ്റൂളില്‍ കയറിയിരുന്നു.

ആമി ഒരു ഞെട്ടലോടെ മായക്കാഴ്ചകളില്‍ നിന്നും മുക്തി നേടി.

'കണ്ണാ.. തുടങ്ങിക്കോ'- യജമാനന്റെ ആജ്ഞ ലഭിച്ചതോടെ കണ്ണന്‍ ഓടി ആമിയുടെ കാലുകള്‍ക്കിടയില്‍ പോയി നിന്നു.

ആമിയുടെ നിഷേധത്തിന് തെല്ല് വില പോലും ലഭിച്ചിരുന്നില്ല.

ആമി പേടിച്ചു നിന്നതെന്താണോ അത് തന്നെ സംഭവിച്ചു. കണ്ണന്‍ അവളുമായി നടത്തുന്ന വേഴ്ച നോക്കിയിരുന്ന് ആദിയില്‍ വികാരത്തള്ളിച്ച വന്നു.

കലങ്ങിയ കണ്ണുകളെങ്കിലും ഇരുണ്ട രാവിന്‍ വെളിച്ചത്തില്‍ ആദിയുടെ കണ്ണുകളില്‍ രൗദ്രമാര്‍ന്ന കാമത്തിന്‍ തിളക്കം മിന്നിമറഞ്ഞു.

അവന്‍ ആമിയുടെ അരികിലെത്തി അവളുടെ ചുണ്ടുകള്‍ അവന്റെ ചുണ്ടുകളുമായി കോര്‍ത്ത് വെച്ചു.

 

chilla malayalam short story by Murshida Parveen

 

കണ്ണന്‍ അപ്പോഴേക്കും എല്ലാം തീര്‍ത്തു മുറിയില്‍ ഒരു ഭാഗത്തേക്ക് ഒതുങ്ങി നിന്നു.

ആമിയുടെ ശരീരത്തില്‍ ചെറിയൊരു ഞരക്കം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

ആ ഞരക്കത്തിന്റെ ബലത്തില്‍ അവളുടെ ശരീരത്തിലേക്ക് അവന്‍ മുഖം പൂഴ്ത്തി.അപ്പോഴേക്കും ആമിയുടെ അവസാന ശ്വാസവും നിലച്ചിരുന്നു

ഒരു ഞരക്കത്തോടെ അവളുടെ ശ്വാസം നിലച്ചത് ഞെട്ടലോടെ ആദിയറിഞ്ഞു.

അവനെ ഒരു ഭയം പൊതിഞ്ഞു.

ആദി അവളില്‍ നിന്നും എഴുന്നേറ്റ് ടീപ്പോയില്‍ വെച്ചിരിക്കുന്ന ജഗ്ഗില്‍ നിന്നും വെള്ളം എടുത്ത് കുടിച്ചു. അല്‍പനിമിഷത്തിനകം അവന്റെ കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന പോലെ അവന് തോന്നി.

അപ്പോഴാണ് ടീപ്പോയ്ക്ക് മുകളില്‍ ജഗ്ഗിന് താഴെ ഒരു കടലാസ് മടക്കി വെച്ചത്  അവന്റെ ശ്രദ്ധയില്‍ പെട്ടത്. അവന്‍ ധൃതിപ്പെട്ട് അതെടുത്തു തുറന്ന് നോക്കി വായിക്കാന്‍ തുടങ്ങി.

അക്ഷരങ്ങളെല്ലാം മാഞ്ഞും മങ്ങിയും അവന് മുന്നില്‍ ആ പേപ്പറില്‍ നിറഞ്ഞ് നിന്നു.

ഒടുക്കം അവന്റെ കണ്ണുകള്‍ പൂര്‍ണ്ണമായും അടഞ്ഞ് പോകുന്നതിന് മുന്നേ അവന്റെ ദൃഷ്ടി അതിലൊരു വരിയില്‍ മാത്രം ഉടക്കി നിന്നു.

'നീ നിന്റെ വളര്‍ത്തുനായയായ കണ്ണനെ മയക്കി കിടത്താന്‍ ഉപയോഗിച്ച അതേ ഉറക്കഗുളികകള്‍ നിനക്കും ഞാന്‍ പ്രയോഗിച്ചിരിക്കുന്നു, ഇനി നിനക്കുണര്‍ച്ചയില്ല.. ഈ ഉറക്കത്തില്‍ നിന്നും.'

- ആമി

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios