കോട്ടയം: നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായി ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്കാരം കിംഗ് ജോൺ സിന്റെ  ചട്ടമ്പി ശാസ്ത്രം എന്ന നോവലിന്.  

ബെന്യാമിനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ഒവി വിജയൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ബെന്യാമിൻ, അജയ് പി മങ്ങാട്ട് എന്നിവരായിരുന്നു വിധികർത്താക്കൾ.  പുരസ്കാര പ്രഖ്യാപന ചടങ്ങിൽ ബെന്യാമിൻ, രവി ഡി സി , കിംഗ് ജോൺസ് എന്നിവർ പങ്കെടുത്തു.