ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഷീബാ പ്രസാദ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

കൂട്ട്

ഇരുട്ട്. 
കനം വെച്ച
തണുപ്പ് 
മുറ്റിയ
രാത്രിയില്‍ 
എന്റെ 
കിടക്കയുടെ 
വലതുവശം 
ശൂന്യമാണ്.
പേരിടാത്ത 
വ്യസനങ്ങളെ 
നിശ്വാസങ്ങളാല്‍ 
പുതപ്പിച്ച് 
ഞാനീ രാത്രിയുടെ 
ദൈര്‍ഘ്യമളക്കുന്നു. 

ഇന്ന് 
ഞാനുറങ്ങും വരെയും
എനിക്ക്
കൂട്ടിരിക്കുന്നുണ്ടൊരാള്‍.
പണ്ടെന്നോ 
എന്റെ രാത്രികളിലേക്കും 
അഴിച്ചിട്ട 
ഉടയാടകളിലേക്കും 
തീ പിടിച്ച
ഉടലുകളുടെ 
തീര്‍ത്ഥയാത്രകളിലേക്കും 
ഉത്തരത്തില്‍ 
നിന്നെത്തി 
നോക്കി 
കണ്ണുപൊത്തി 
ചിരിച്ചൊരു 
പല്ലി!

ഇന്നെന്റെ 
ഏകാന്ത
രാത്രികളുടെ 
കൂട്ടിരിപ്പുകാരി!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...