Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മുരിക്കാശേരി സ്വദേശി സന്തോഷിന്റെ മകൾ സോനയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

10th std girl found dead inside home police registers FIR
Author
Idukki, First Published Jul 4, 2021, 8:52 PM IST

ഇടുക്കി: പത്താം ക്ലാസ് വിദ്യാർത്ഥിനി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. ഇടുക്കി ജില്ലയിലെ മുരിക്കാശേരിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുരിക്കാശേരി സ്വദേശി സന്തോഷിന്റെ മകൾ സോനയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുരിക്കാശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം ആരംഭിച്ചു. സോനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്താലേ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios