കോഴിക്കോട്: കുന്ദമംഗലം മണ്ഡലത്തിലെ വിവിധ റോഡ് പ്രവൃത്തികള്‍ക്കായി എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തിവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. 

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ മാട്ടുമ്മല്‍ മീത്തല്‍ റോഡ് - 10 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നമ്പിപറമ്പ് തേനയില്‍ എരഞ്ഞിപറമ്പ് റോഡ്- 10 ലക്ഷം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ  കുഴിപള്ളി പനച്ചിങ്ങല്‍ താഴം റോഡ്- 10 ലക്ഷം, പാറക്കോട്ടുതാഴം പാറക്കോട്ടുമീത്തല്‍ റോഡ് 17.5 ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്.

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കീഴ്‌വീട്ടില്‍ അംഗന്‍വാടി റോഡിന് - 25 ലക്ഷവും പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കാടിനിലത്ത് മേലേടത്ത് കരിയാത്തന്‍കാവ് റോഡ് 13 ലക്ഷവും അനുവദിച്ചപ്പോള്‍ മഞ്ഞൊടി കിഴക്കുംപാടം ചെറുകുളത്തൂര്‍ എസ് വളവ് റോഡ് 10.5 ലക്ഷം, കുയ്യലില്‍ ചാലില്‍ അംഗന്‍വാടി റോഡ് 13.5 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കും ഭരണാനുമതിയായി.