Asianet News MalayalamAsianet News Malayalam

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 11,574 പേര്‍ നിരീക്ഷണത്തില്‍; പ്രവാസികള്‍ 3790

ഇന്ന് വന്ന 252 പേര്‍ ഉള്‍പ്പെടെ ആകെ 3790 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 451 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 3270 പേര്‍ വീടുകളിലും 69 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 

11574 people were covid 19 observation in kozhikode
Author
Kozhikode, First Published Jun 15, 2020, 7:52 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 534 പേര്‍ ഉള്‍പ്പെടെ 11,574 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍. ഇതുവരെ 37,788 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 28 പേര്‍ ഉള്‍പ്പെടെ 191 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 108 പേര്‍ മെഡിക്കല്‍ കോളേജിലും 83 പേര്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. രണ്ട് പേര്‍ ഡിസ്ചാര്‍ജ്ജ് ആയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 
      
ഇന്ന് വന്ന 252 പേര്‍ ഉള്‍പ്പെടെ ആകെ 3790 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 451 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 3270 പേര്‍ വീടുകളിലും 69 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 70 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 1991 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ യോഗം ചേര്‍ന്ന് ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലാ കലക്ടര്‍ സാംബശിവ റാവു, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 13 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 186 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 1248 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 3945 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Follow Us:
Download App:
  • android
  • ios