കപ്പക്കല്‍ കീരിക്കണ്ടി മുജീബ് റഹ്മാന്റയും നൈനാംവളപ്പ് ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഷെഹീലിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. 

കോഴിക്കോട്: ഇന്നലെ കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കല്‍ കീരിക്കണ്ടി മുജീബ് റഹ്മാന്റയും നൈനാംവളപ്പ് ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഷെഹീലിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാനക്കല്‍ ഗവ. ഹൈസ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. ഷംസ സഹോദരിയാണ്. ഖബറടക്കം കപ്പക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona