ജില്ലയില്‍ ഇന്ന് വന്ന 1178 പേര്‍ ഉള്‍പ്പെടെ ആകെ 5759 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 429 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 5248 പേര്‍ വീടുകളിലും 82 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1790 പേര്‍ ഉള്‍പ്പെടെ 13,698 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 41284 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 42 പേര്‍ ഉള്‍പ്പെടെ 209 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 132 പേര്‍ മെഡിക്കല്‍ കോളേജിലും 77 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 40 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 

Add Asianetnews as a Preferred SourcegooglePreferred

ജില്ലയില്‍ ഇന്ന് വന്ന 1178 പേര്‍ ഉള്‍പ്പെടെ ആകെ 5759 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 429 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 5248 പേര്‍ വീടുകളിലും 82 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 109 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 3693 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വ പരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 7 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. 700 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2111 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7855 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.