കോട്ടയം ജില്ലയില്‍ ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ 196  പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 191 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രോഗബാധിതരായവരിൽ രണ്ടു പേർ രണ്ടു വയസ്സുകാരും മുന്നൂ പേർ മൂന്നു വയസ്സുള്ളവരുമാണ്.  കോട്ടയം, പനച്ചിക്കാട്, തിരുവാര്‍പ്പ്, അയര്‍ക്കുന്നം, പാമ്പാടി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ കൂടുതലുള്ളത്. രോഗം ഭേദമായ 90 പേർ കൂടി ആശുപത്രി വിട്ടു. നിലവില്‍ 1821  പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് ഇന്ന് 3402 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,02,801 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,83,921 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,880 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2751 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.