Asianet News MalayalamAsianet News Malayalam

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ബന്ധം വിട്ടപ്പോൾ ആക്രമണം: യുവാവ് അറസ്റ്റിൽ

പെൺകുട്ടി കേസ് നൽകുമെന്ന് വ്യക്തമായതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വർക്കല എഎസ്‌പിയുടെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്

23 year old arrested on Pocso charges at Varkala kgn
Author
First Published Oct 28, 2023, 6:47 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് തിരുവനന്തപുരം കൂന്തള്ളൂർ തോട്ടവാരം സ്വദേശി വിഷ്ണു (23) വിനെ അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി, പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ പ്രകോപിതനായെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വർക്കല പുത്തൻചന്തയിൽ വച്ച് പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച പ്രതി കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചുവാങ്ങി റോഡിൽ എറിഞ്ഞ് തകർത്തു. 

പെൺകുട്ടി കേസ് നൽകുമെന്ന് വ്യക്തമായതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വർക്കല എഎസ്‌പിയുടെ നിർദ്ദേശ പ്രകാരം കടയ്ക്കാവൂർ പൊലീസ് അതിവിദഗ്ദ്ധമായി പിടികൂടിയെന്നാണ് പൊലീസ് അറിയിച്ചത്. പുത്തൻ ചന്തയിൽ വച്ച് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് മൊഴിയെടുത്തപ്പോഴാണ് തന്നെ മുൻപ് പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി പറഞ്ഞതെന്ന് കടയ്ക്കാവൂർ എസ്ഐ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

Follow Us:
Download App:
  • android
  • ios