അനധികൃതമായി സൂക്ഷിച്ചിരുന്ന 2360 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചെടുത്തു. ചേര്‍ത്തല താലൂക്കില്‍ പള്ളിത്തോട് ചാപ്പക്കടവ് അരേശ്ശേരില്‍ ബഞ്ചമിന്‍ ജൂഡിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് പിടിച്ചെടുത്തത്.

ചേര്‍ത്തല: അനധികൃതമായി സൂക്ഷിച്ചിരുന്ന 2360 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചെടുത്തു. ചേര്‍ത്തല താലൂക്കില്‍ പള്ളിത്തോട് ചാപ്പക്കടവ് അരേശ്ശേരില്‍ ബഞ്ചമിന്‍ ജൂഡിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയാണ് പിടിച്ചെടുത്തത്. 1915 ലിറ്റര്‍ നീല മണ്ണെണ്ണയും 420 ലിറ്റര്‍ വെള്ള മണ്ണെണ്ണയും 25 ലിറ്റര്‍ പെട്രോളും ഉള്‍പ്പെടെയാണ് പിടിച്ചെടുത്തത്. ആലപ്പുഴ ജില്ലാ സപ്ലൈ ഓഫിസറുടെ നിര്‍ദ്ദേശപ്രകാരമാണ് താലൂക്ക് സപ്ലൈ ഓഫിസര്‍ എ സലിം, റേഷനിഗ് ഇന്‍സ്‌പെക്ടര്‍മാരായ കെ ബിജേഷ് കുമാര്‍, ജോസഫ് ജോണ്‍, വി ജെ , ഗോപകുമാര്‍, എം എല്‍ ലസിത, വി ആര്‍ സ്മിത, ടി എം ഷാജി എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.