മൂന്ന് മാസം മുന്‍പ് കുറ്റിമാക്കല്‍ ചാക്കോയുടെ കൃഷിടത്തില്‍ കണ്ടെത്തിയ രാജവെമ്പാല ഇട്ട 26 മുട്ടകളാണ് ഇപ്പോള് വിരിഞ്ഞത്‍. രാജവെമ്പാലയെ അന്ന് തന്നെ വനപാലകര്‍ പിടികൂടി വനത്തില്‍ വിട്ടിരുന്നു.
കണ്ണൂര്‍: കൊട്ടിയൂരില്‍ 23 രാജവെമ്പാല മുട്ടകള്‍ ഒന്നിച്ച് വിരിഞ്ഞു. മൂന്ന് മാസം മുന്‍പ് കുറ്റിമാക്കല്‍ ചാക്കോയുടെ കൃഷിടത്തില്‍ കണ്ടെത്തിയ രാജവെമ്പാല ഇട്ട 26 മുട്ടകളാണ് ഇപ്പോള് വിരിഞ്ഞത്‍. രാജവെമ്പാലയെ അന്ന് തന്നെ വനപാലകര്‍ പിടികൂടി വനത്തില്‍ വിട്ടിരുന്നു.
മുട്ടകള്‍ക്ക് തനത് ആവാസവ്യവസ്ഥയൊരുക്കി വിരിയിക്കാന്‍ വെച്ചിരിക്കുകയായിരുന്നു വന വകുപ്പ്. കഴിഞ്ഞ ദിവസം ഇവയെ അടവച്ചിരുന്ന കൂടകള്‍ തുറന്നപ്പോളാണ് അഞ്ചോളം മുട്ടകള്‍ വിരിഞ്ഞതായി കണ്ടെത്തിയത്. പിന്നീട് മണിക്കൂറുകള്‍ക്കകം ഓരോ മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നത്.
26 മുട്ടകളില്‍ 23 മുട്ടകളാണ് വിരിഞ്ഞത്. രണ്ട് മുട്ടകള്‍ കൂടി വിരിയാന്‍ സാധ്യതയുണ്ട്. വനം വകുപ്പിന്‍റെ റാപ്പിഡ്‌റെസ്‌പോണ്‍സ് ടീമംഗങ്ങളുടെ നേതൃത്വത്തിലാണ് പാമ്പിന്‍ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഇവയെ ആറളം വന്യജീവി സങ്കേതത്തിലേക്ക് വിട്ടു.
