മാന്നാർ: വ്യാജചാരായ വാറ്റ് കേന്ദ്രത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 280 ലിറ്റർ കോട കണ്ടുപിടിച്ചു. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് പാർട്ടി ഓണം സെപ്ഷ്യൽ ഡ്രൈവ് പ്രമാണിച്ച് എണ്ണക്കാട്, ഗ്രാമ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ ഗ്രാമം പൂക്കാത്തച്ചിറയുടെ കിഴക്ക് ഭാഗത്ത് നടത്തിവന്ന വാറ്റ് കേന്ദ്രത്തിൽ നിന്നുമാണ് കോട കണ്ടുപിടിച്ചത്. ഓണം ലക്ഷ്യമാക്കി വൻതോതിൽ വ്യാജവാറ്റ് നടത്തുകയായിരുന്നു ലക്ഷ്യം. പ്രതികളെ കുറിച്ച് അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു.

Read Also: മാങ്കുളത്ത് ചാരായ വാറ്റ്; 60 ലിറ്റർ കോട കണ്ടെത്തി, രണ്ട് പേര്‍ക്കെതിരെ കേസ്

വ്യാജ വാറ്റ് കേന്ദ്രത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗ്യഹനാഥന്‍റെ മരണം; രണ്ട് സുഹൃത്തുക്കള്‍ റിമാന്‍റില്‍

യൂട്യൂബ് നോക്കി ചാരായം വാറ്റി; ആദ്യ പരീക്ഷണം അവസാനിച്ചത് അഴിക്കുള്ളില്‍