തലശ്ശേരി: തലശ്ശേരിയിൽ ബിജെപി ഓഫീസിന് മുന്നിലെ കുറ്റിക്കാട് വൃത്തിയാക്കുന്നതിനിടയിൽ ബോംബ് പൊട്ടി മൂന്ന് തൊഴിലാളികൾ ആശുപത്രിയിൽ. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ പ്രവീൺ, സക്കീർ, റഫീക്ക് എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. രണ്ടുപേര്‍ക്ക് ശരീരത്തിലും ഒരാള്‍ക്ക് തലയ്ക്കുമാണ് പരിക്ക്. ഏതെങ്കിലും രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചവയാണോ ബോംബുകള്‍ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് വിശദമാക്കി.

"