മലപ്പുറം: പച്ചക്കറിയുമായി വന്ന മിനിലോറിയില്‍ നിന്ന് 300 കിലോ കഞ്ചാവ് മലപ്പുറം പൊലീസ്  പിടികൂടി. അഞ്ചു പേര്‍ അറസ്റ്റിലായി. അരീക്കോട് ചെമ്പ്ര കാട്ടൂര്‍ ഷാഹുല്‍ഹമീദ്, മഞ്ചേരി തുറക്കല്‍ അക്ബര്‍ അലി, കോട്ടക്കല്‍ ഈസ്റ്റ് വില്ലൂര്‍ അബ്ദുറഹിമാന്‍, ഇരുമ്പുഴി നജീബ്, കൊണ്ടോട്ടി മുഹമ്മദ് ഇര്‍ഷാദ് എന്നിവരെയാണ് മലപ്പുറം സിഐ പ്രേംജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

പ്രതികൾ സഞ്ചരിച്ച മറ്റൊരു വാഹനമായ ഇന്നോവ കാറും പൊലീസ് പിടിച്ചെടുത്തു. മലപ്പുറം  എസ്ഐ മുഹമ്മദ്, കോട്ടക്കല്‍ എസ്ഐ റിയാസ് ചാക്കീരി, സിപിഒമാരായ പ്രശോഭ്, ഉസ്മാന്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.