വീടിന്‍റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയർ. മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. 

കോഴിക്കോട്: കളിക്കുന്നതിിനിടെ ജെ.സി.ബി.യുടെ ടയർ ദേഹത്ത് വീണ്​ നാല് വയസുകാരന് ദാരുുണാന്ത്യം. മുക്കം ചെറുവാടി കണ്ടാംപറമ്പിൽ കൊന്നാലത്ത് അബ്ദുൽ മജീദിന്‍റെ മകൻ നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്‍റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയർ. മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.

അൽപ സമയത്തിന് ശേഷം ഭക്ഷണം നൽകാൻ തിരക്കിയപ്പോയാണ്, വീട്ടുകാർ അപകടം കണ്ടത്. ഉടൻ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ബുഷ്റ കൂളിമാട്. സഹോദരങ്ങൾ: ആയിശ ഫൈഹ, മുഹമ്മദ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona