തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ നാല് യുവാക്കളെ കാണാതായി. പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു, ജോൺസൺ, സന്തോഷ്, സാബു എന്നിവരാണ് തിരയിൽപ്പെട്ടത്. വൈകീട്ട് 5.30 ഓടെയാണ് സുഹൃത്തുക്കളായ ആറ് പേര്‍ കടലിൽ കുളിക്കാൻ ഇറങ്ങിയത്.  ശക്തമായ തിരയിൽപ്പെട്ട ഇവരിൽ രണ്ട് പേര്‍ രക്ഷപ്പെട്ടു. കാണാതായവർക്കായി തീരദേശ സേന തെരച്ചിൽ നടത്തുകയാണ്.