നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. 13 വർഷമായി പൂട്ടി കിടക്കുന്ന ക്വാറിക്ക് അനുകൂലമായി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി ലഭിച്ചത്.

കണ്ണൂർ: പൊയിലൂരിൽ പ്രവർത്തനം പുനരാരംഭിച്ച കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം . ക്വാറിയിലേക്ക് എത്തിയ ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞതോടെ സംഘർഷാവസ്ഥയായി . പ്രതിഷേധിച്ച സ്ത്രീകൾ ഉൾപെടെ നാൽപ്പതോളം പേരെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. 13 വർഷമായി പൂട്ടി കിടക്കുന്ന ക്വാറിക്ക് അനുകൂലമായി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി ലഭിച്ചത്. ഇതേ തുടർന്ന് ചെറുവാഞ്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ക്വാറി പ്രവർത്തനത്തിനൊരുങ്ങുകയായിരുന്നു. പൊലീസ് അറസ്റ്റിൽ പ്രതിഷധിച്ച് ജനകീയ സമിതി പൊയിലൂരിൽ ഹർത്താലിന് ആഹ്വാനം ചെയ്തു.