കോഴിക്കോട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിവാരം വള്ള്യാട് പാറക്കടവത്ത് കരുണാകര കുറുപ്പിന്റെ  മകന്‍ കിഷോര്‍കുമാര്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെങ്ങന്നൂരില്‍ നടന്ന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് മരിച്ചത്. ചങ്ങനാശ്ശേരിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കിഷോര്‍. അമ്മ: ശോഭന. ഭാര്യ: സബിത കിഷോര്‍. മക്കള്‍: അമല്‍ കിഷോര്‍, അമയ കിഷോര്‍. സഹോദരന്‍: ജിതിന്‍ കുമാര്‍.