Asianet News MalayalamAsianet News Malayalam

5 മാസം ​ഗർഭിണിയുടെ വയറ്റിൽ തൊഴിച്ച് യുവാവ്, ​ഗർഭസ്ഥശിശു മരിച്ചു; ക്രൂരത തിരുവല്ലയില്‍; 22കാരന്‍ അറസ്റ്റിൽ

കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ഇവർ തമ്മിൽ വഴക്കുണ്ടായി. വിഷ്ണു യുവതിയെ തൊഴിച്ചു. വയറിനാണ് തൊഴിയേറ്റത്. തുടർന്ന് യുവതിക്ക് ശക്തമായ വയറുവേദനയുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിം​ഗിലാണ് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്.

5 months pregnant womans stomach young man dies unborn child dies Youth arrested in Thiruvalla
Author
First Published Aug 25, 2024, 8:34 PM IST | Last Updated Aug 27, 2024, 8:02 AM IST

പത്തനംതിട്ട: തിരുവല്ലയിൽ ​ഒപ്പം താമസിച്ചിരുന്ന യുവാവ് ​ഗർഭിണിയായ യുവതിയുടെ വയറ്റിൽ ചവിട്ടിയതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചു. തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി വിഷ്ണു ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ എട്ട് മാസമായി കല്ലിശ്ശേരി സ്വദേശിനിയായ യുവതിക്കൊപ്പമായിരുന്നു കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശിയായ വിഷ്ണു താമസിച്ചിരുന്നത്. നിയമപരമായി ഇവർ വിവാഹം ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവർ ​ഗർഭിണിയായിരുന്നു. 

കഴിഞ്ഞ ദിവസം വീട്ടിൽ വെച്ച് ഇവർ തമ്മിൽ വഴക്കുണ്ടായി. വിഷ്ണു യുവതിയെ തൊഴിച്ചു. വയറിനാണ് തൊഴിയേറ്റത്. തുടർന്ന് യുവതിക്ക് ശക്തമായ വയറുവേദനയുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ച് നടത്തിയ സ്കാനിം​ഗിലാണ് അഞ്ച് മാസം പ്രായമായ ​ഗർഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. പൊലീസെത്തിയപ്പോഴേയ്ക്കും വിഷ്ണു ഒളിവിൽ പോയിരുന്നു. ഇന്ന് ഉച്ചയോടെ യുവാവിനെ കസ്റ്റ‍ഡിയിലെടുത്തു. ഇയാൾ മയക്കുമരുന്നിന് അടിമയാണോയെന്ന സംശയവും പൊലീസ് ഉയർത്തുന്നുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios