സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊയിലാണ്ടി വരക്കുന്ന് സ്വദേശിയായ ഫാത്തിമാസില്‍ കുരിയസ്സന്റവിട റഷീദ്(54) ആണ് മരിച്ചത്. ബസ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടം. കോഴിക്കോട്- വടകര റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് റഷീദ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. റഷീദിന്റെ ഭാര്യ സുനീറ. മക്കള്‍: ഫാത്തിമ, റുബീസ്.
Read More.... ക്ഷേത്രത്തിൽ അനുഷ്ടാനത്തിനിടെ കനത്തമഴയിൽ മതിൽ തകർന്ന് 9 കുട്ടികൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്