ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്ന വിവരം  പാലിയേറ്റീവ് നഴ്‌സ്  ആണ്ണ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്

കൊല്ലം: വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ മരിച്ചു. കൊല്ലം അഞ്ചാലുംമൂട് നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്ന വിവരം പാലിയേറ്റീവ് നഴ്‌സ് ആണ്ണ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona