ചൊവ്വാഴ്ച ഉച്ചയോടെ പുളിഞ്ചുവട് റെയിൽവേ ലൈനിൽ വച്ചാണ് അപകട൦ നടന്നത്.

കൊച്ചി: ആലുവയിൽ ട്രെയിനിടിച്ച് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടിൽ ഫിലോമിന (60), മകൾ അഭയ (32) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പുളിഞ്ചുവട് റെയിൽവേ ലൈനിൽ വച്ചാണ് അപകട൦ നടന്നത്. 

രപ്തിസാഗർ എക്സ്പ്രസ് ട്രെയിനാണ് ഇവരെ ഇടിച്ചത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാൽ അപകടകാരണം അന്വേഷണത്തിന് ശേഷമെ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona