Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് 61 പേര്‍ക്ക് കൂടി കൊവിഡ്, 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

 മലപ്പുറത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,413 പേര്‍ക്കാണ്.  വിദഗ്ധ ചികിത്സക്ക് ശേഷം ഇതുവരെ 787 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

61 new covid 19 case confirmed in malappuram
Author
Malappuram, First Published Jul 22, 2020, 7:45 PM IST

മലപ്പുറം: മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.  52 പേര്‍ ഇന്ന് രോഗ മുക്തരായി. ജില്ലയില്‍ രോഗബാധിതരായി  619 പേര്‍ ചികിത്സയില്‍ ഉണ്ട്. മലപ്പുറത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 1,413 പേര്‍ക്കാണ്.  വിദഗ്ധ ചികിത്സക്ക് ശേഷം ഇതുവരെ 787 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡ്രൈവറുടെ കുടുംബാഗങ്ങളായ 63 വയസുകാരി, 16 വയസുകാരന്‍, 18 വയസുകാരി, പത്ത് മാസം പ്രായമുള്ള കുട്ടി, നേരത്തെ രോഗം സ്ഥിരീകരിച്ച വസ്ത്ര വ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശികളായ 25 വയസുകാരന്‍, 35 വയസുകാരന്‍, ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച ഊര്‍ങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊര്‍ങ്ങാട്ടിരി സ്വദേശികളായ 22 വയസുകാരന്‍, മറ്റൊരു 22 വയസുകാരന്‍, ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരനുമായി ബന്ധമുണ്ടായ കോട്ടക്കല്‍ സ്വദേശികളായ 29 വയസുകാരന്‍, 45 വയസുകാരന്‍, നേരത്തെ രോഗം സ്ഥിരീകരിച്ച ചുങ്കത്തറ സ്വദേശിയുമായി ബന്ധമുണ്ടായ ചുങ്കത്തറ സ്വദേശികളായ 16 വയസുകാരന്‍, 36 വയസുകാരി എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ തിരൂരങ്ങാടിയില്‍ മദ്രസാ അധ്യാപകനായ തിരൂരങ്ങാടി സ്വദേശി (28), നല്ലളം കെ.എസ്.ഇ.ബിയിലെ കരാറുകാരനായ പള്ളിക്കല്‍ സ്വദേശി (29), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെരുവള്ളൂര്‍ സ്വദേശി (58), തിരൂരങ്ങാടി സ്വദേശി (71), കൊണ്ടോട്ടിയിലും നിലമ്പൂരിലും മത്സ്യ മാര്‍ക്കറ്റില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി (54), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ചുമട്ട് തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (41), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ മമ്പാട് സ്വദേശി (49), മമ്പാട് മത്സ്യ കച്ചവടം നടത്തുന്ന മമ്പാട് സ്വദേശികളായ 36 വയസുകാരന്‍, 34 വയസുകാരന്‍, 40 വയസുകാരന്‍, എടക്കരയില്‍ മത്സ്യ കച്ചവടം നടത്തുന്ന എടക്കര സ്വദേശി (29), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ കരുവാരക്കുണ്ട് സ്വദേശി (31), ചോക്കാട് മത്സ്യ കച്ചവടം നടത്തുന്ന ചോക്കാട് സ്വദേശി (42), പെരിന്തല്‍മണ്ണയില്‍ ഹോട്ടലില്‍ പാചകക്കാരനായ ഏലംകുളം സ്വദേശി (56), എറണാകുളത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാവന്നൂര്‍ സ്വദേശി (24), മലപ്പുറം മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി (34), നിലമ്പൂരില്‍ ഇന്‍ഡസ്ട്രിയല്‍ തൊഴിലാളിയായ നിലമ്പൂര്‍ സ്വദേശി (19), നിലമ്പൂരില്‍ ട്രാവല്‍സില്‍ ഡ്രൈവറായ നിലമ്പൂര്‍ സ്വദേശി (33), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പള്ളിക്കല്‍ സ്വദേശി (51), കല്‍പകഞ്ചേരി സ്വദേശി (28), തിരുന്നാവായ സ്വദേശി (47), പെരുവള്ളൂര്‍ സ്വദേശി (30), തിരൂരങ്ങാടി സ്വദേശി (19) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ഗുജറാത്തില്‍ നിന്നെത്തിയ എടക്കര സ്വദേശിനി (39), ബംഗളൂരുവില്‍ നിന്നെത്തിയവരായ പൊന്മള സ്വദേശി (23), എടവണ്ണ സ്വദേശി (31), നിലമ്പൂര്‍ സ്വദേശിനി (28), മുംബൈയില്‍ നിന്നെത്തിയ മൂര്‍ക്കനാട് സ്വദേശികളായ 21 വയസുകാരന്‍, 17 വയസുകാരന്‍, 39 വയസുകാരി, 48 വയസുകാരി, കര്‍ണാടകയിലെ തുംകൂരില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (40) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

ജിദ്ദയില്‍ നിന്നെത്തിയവരായ തൃക്കലങ്ങോട് സ്വദേശി (52), പുല്‍പ്പറ്റ സ്വദേശി (36), കൂട്ടിലങ്ങാടി സ്വദേശി (45), കാവന്നൂര്‍ സ്വദേശി (39), ഒതുക്കുങ്ങല്‍ സ്വദേശി (26), അരീക്കോട് സ്വദേശി (31), തേഞ്ഞിപ്പലം സ്വദേശി (39), ദുബായില്‍ നിന്നെത്തിയവരായ മഞ്ചേരി സ്വദേശി (26), പെരുമ്പടപ്പ് സ്വദേശി (38), എടവണ്ണ സ്വദേശി (36), അങ്ങാടിപ്പുറം സ്വദേശി (35), കുഴിമണ്ണ സ്വദേശി (55), കോഡൂര്‍ സ്വദേശി (33), വെട്ടത്തൂര്‍ സ്വദേശി (31), കാവന്നൂര്‍ സ്വദേശി (24), ദമാമില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (24), അജ്മാനില്‍ നിന്നെത്തിയ ഊര്‍ങ്ങാട്ടിരി സ്വദേശി (32) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. 

Follow Us:
Download App:
  • android
  • ios