കൊച്ചി: വിശാഖപട്ടണത്ത് നിന്നും ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലേക്ക് സുരക്ഷാ ക്രമീകരണങ്ങളില്ലാതെ എത്തിച്ച മത്സ്യം നാട്ടുകാർ പിടികൂടി. ലോറിയിൽ കൊണ്ടുവന്ന ഏഴ് ടൺ മത്സ്യമാണ് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് സംശയം തോന്നി നാട്ടുകാർ തടഞ്ഞു വെച്ചത്. 

കൊവിഡ്  സമ്പർക്കരോഗികളുടെ വർധനവിന്റെ  സാഹചര്യത്തിൽ പ്രദേശത്ത് കർശന നിർദ്ദേശങ്ങളാണുള്ളത്. ഈ സാഹചര്യത്തിലും സുരക്ഷാക്രമീകരണങ്ങളൊന്നും സ്വീകരിക്കാതെയാണ് മത്സ്യം വിൽപ്പനക്ക് കൊണ്ടു വന്നത്.