Asianet News MalayalamAsianet News Malayalam

മഴയ്ക്ക് മുന്നേ പകര്‍ച്ചപ്പനി വ്യാപിക്കുന്നു; എച്ച് വൺ എൻ വൺ പനി ബാധിച്ച് ഏട്ട് വയസ്സുള്ള പെൺകുട്ടി മരിച്ചു

ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. 24 പേരില്‍ രോഗബാധ സ്ഥിരികരിച്ചു. ഡെങ്കിപ്പനി 17 പേരിലും മലേറിയ 12 പേരിലും സ്ഥിരികരിച്ചിട്ടുണ്ട്. ശുചികരണകരണപ്രവർത്തനങ്ങളുടെ കാര്യത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ച സംഭവിച്ചിടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

8 year old girl died due to H1N1 fever
Author
Pathanamthitta, First Published Jun 1, 2019, 6:41 AM IST

പത്തനംതിട്ട: കഴിഞ്ഞ ആഴ്ചയാണ് എച്ച് വൺ എൻ വൺ പനി ബാധിച്ച് മല്ലപ്പള്ളിയില്‍ ഏട്ട് വയസ്സ് പ്രായമുള്ള പെൺകുട്ടി മരിച്ചത്. ഇതേ തുടർന്നാണ് ജില്ലയില്‍ മുഴുവൻ പ്രതിരോധ പ്രവ‍ർത്തനങ്ങളും ശുചികരണവും ശക്തമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. എച്ച് വൺ എൻ വൺ പനി ബാധ കണ്ടെത്തിയ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക സ്ക്വാഡ് പ്രവർത്തിച്ച് തുടങ്ങി. 

ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. 24 പേരില്‍ രോഗബാധ സ്ഥിരികരിച്ചു. ഡെങ്കിപ്പനി 17 പേരിലും മലേറിയ 12 പേരിലും സ്ഥിരികരിച്ചിട്ടുണ്ട്. ശുചികരണകരണപ്രവർത്തനങ്ങളുടെ കാര്യത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ച സംഭവിച്ചിടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.

ശുചികരണ പ്രവർത്തനങ്ങള്‍ മന്ദഗതിയില്‍ ആയതിനെ തുടർന്ന് പത്തനംതിട്ട നഗരസഭ പ്രദേശത്ത് മഞ്ഞപിത്തം, പകർച്ചപനി എന്നിവ പടരുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തല്‍. മഴക്ക് മുൻപ് ശുചീകരണ പ്രവർത്തനങ്ങള്‍ ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നല്കിയിട്ടുണ്ട്. പകർച്ചപനിബാധിതരുടെ എണ്ണം ഇനിയും കൂടിയാല്‍ താലൂക്ക് ആശുപത്രികള്‍ കേന്ദ്രികരിച്ചത് കൂടുതല്‍ പനി ക്ലിനിക്കുകള്‍ തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം. 
 
Follow Us:
Download App:
  • android
  • ios