രോഗലക്ഷണങ്ങളോടെ 80 കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. അഞ്ച് പേർക്ക് എച്ച് വൺ എൻ  വൺ സ്ഥീരീകരിച്ചിട്ടുണ്ട്. 

പേരിയ: എച്ച് വൺ എൻ വണ്ണിനെതിരെ കാസർകോട് ജാഗ്രതയിൽ. ജില്ലാകളക്ടറുടെ നേതൃത്വത്തിൽ നവോദയ സ്കൂളിലെ രക്ഷിതാക്കളുടെ യോഗം ഇന്ന് ചേരും. കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലാണ് യോഗം. രോഗലക്ഷണങ്ങളോടെ 80 കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. അഞ്ച് പേർക്ക് എച്ച് വൺ എൻ വൺ സ്ഥീരീകരിച്ചിട്ടുണ്ട്. അധ്യാപകരിലേക്കും മറ്റ് ജീവനക്കാരിലേക്കും പനി പടരുമോ എന്ന ആശങ്കയിലാണ് അധികൃതരുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred