രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്നു ഇദ്ദേഹം. രണ്ട് ദിവസം മുന്‍പ് തോമസ് മാത്യുവിനെ കാണാനില്ലെന്ന് കാണിച്ച്  ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു.

രണ്ടാം തവണയും കൊവിഡ് വന്ന 92കാരനെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കുളത്തുപ്പൂഴയിലാണ് സംഭവം. ചെമ്പനഴികം കുന്നുംപുറത്ത് വീട്ടില്‍ തോമസ് മാത്യുവിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 

രണ്ടാം തവണയും കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയിലായിരുന്നു ഇദ്ദേഹം. രണ്ട് ദിവസം മുന്‍പ് തോമസ് മാത്യുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. തുട‍ർന്ന് നടത്തിയ തെരച്ചിലിലാണ് സമീപത്തെ വനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പരേതയായ കുഞ്ഞമ്മയാണ് ഭാര്യ. റോസമ്മ, പരേതനായ കൊച്ചുമോന്‍ എന്നിവ‍ർ മക്കളാണ്.