തൃശ്ശൂരിൽ 9ാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ
പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മാള ഗുരുതിപ്പാലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഴൂക്കര സ്വദേശി അക്ഷയ് കൃഷ്ണയെ (14) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് വൈകുന്നേരം 4.15ഓടെ ഗുരുതിപ്പാലയിലെ വാടക വീട്ടിലാണ് സംഭവം. സഹോദരൻ അമൽ കൃഷ്ണ കണ്ടയുടനെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും അക്ഷയുടെ മരണം സംഭവിച്ചിരുന്നു. അക്ഷയും അമലും അമ്മയുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. മാള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)