ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലാണ് ഫോൺ വിളിച്ച് ബോംബ് ഭീഷണി അയച്ചത്.

കൊച്ചി: എറണാകുളം കോതമംഗലം പൊലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. രാവിലെ 11 മണിയോടെയാണ് ഫോൺ സന്ദേശം എത്തിയത്. പൊലീസും ഡോഗ്സ്കോഡും ഒരു മണിക്കൂറോളം പരിശോധിച്ചില്ലെങ്കിലും ബോംബുകൾ കണ്ടെത്താനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചയാളെ പിടികൂടി.

കോതമംഗലം ചെറുവട്ടൂർ മരോട്ടിക്കൽ ഹനീഫ് (43) ആണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലാണ് ഫോൺ വിളിച്ച് ബോംബ് ഭീഷണി അയച്ചത്.രണ്ടു മണിക്കൂറിനുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തു വരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു, മാനസിക വെല്ലുവിളിയുള്ളയാളെന്ന് സംശയം

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News