പാലക്കാട്: പാലക്കാട് ചിറ്റൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് 34 പേർക്ക് പരിക്ക്. കല്യാണ പേട്ടയിൽ നിന്നും പാലക്കാട് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. കോരിയാർ ചള്ളയിലാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ഏറെയും വിദ്യാർത്ഥികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല. 12 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ ചിറ്റൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.