മണ്ണാർക്കാട് ഒരു ടർഫിൽ കളി കാണാൻ എത്തിയപ്പോഴാണ് സംഘം ഡോക്ടറെ മർദ്ദിച്ചത്
പാലക്കാട്: പാലക്കാട് ഡോക്ടറെ മർദ്ദിച്ച പ്രതികൾ പിടിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ സുധീഷ്, സവാദ്, മുബഷിർ, അഫ്സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. മണ്ണാർക്കാട് മുക്കണം വെൽനെസ് സെന്ററിലെ ഡോക്ടർ ആയ ആഷിക് മോൻ പട്ടത്താനത്തിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 8:00 മണിയ്ക്കായിരുന്നു സംഭവം. മണ്ണാർക്കാട് പെരുമ്പടാരിയിലെ ഒരു ടർഫിൽ കളി കാണാൻ എത്തിയപ്പോഴാണ് സംഘം ഡോക്ടറെ മർദ്ദിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ ജാമ്യത്തിൽ അയച്ചു.
ജീവപര്യന്തം മാത്രമല്ല, പ്രതികൾക്ക് കനത്ത പിഴയും; കെകെ രമക്ക് 7.5 ലക്ഷം രൂപ, മകന് 5 ലക്ഷവും നൽകണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അപകടത്തിൽപ്പെട്ട ബൈക്കിന് ചുറ്റും വട്ടംകറങ്ങി, നൈസായിട്ട് പൊക്കി; പക്ഷേ 'മുട്ടൻ പണി' പിന്നാലെ കിട്ടി, അകത്തായി
അതിനിടെ ആലത്തൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ദേശീയപാതയോരത്ത് അപകടത്തിൽപ്പെട്ട് നിർത്തിയിട്ട ബൈക്ക് മോഷണം നടത്തിയ പ്രതികൾ പിടിയിലായ എന്നതാണ്. മോഷ്ടിച്ച ബൈക്ക് വിറ്റ ശേഷം രക്ഷപ്പെട്ടെന്ന് കരുതിയ മൂന്ന് പേരാണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. വടക്കഞ്ചേരി കാരയംകാട് സ്വദേശി ഉമാശങ്കർ (38), എരുമയൂർ സ്വദേശികളായ സന്തോഷ് (32), സതീഷ് (29) എന്നിവരാണ് ആലത്തൂർ പൊലീസിന്റെ പിടിയിലായത്. ആക്രി കച്ചവടം നടത്തുന്നവരാണ് പ്രതികളായ മൂന്നുപേരുമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച ആലത്തൂരിന് സമീപം ദേശീയപാത വാനൂരിൽ അപകടത്തിൽപ്പെട്ട ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കാണ് ശനിയാഴ്ച പകൽ 10 മണിക്ക് ശേഷം നഷ്ടപ്പെട്ടതായി ആലത്തൂർ പൊലീസിൽ പരാതി ലഭിച്ചത്. അപകടത്തിൽപ്പെട്ട ബൈക്കുടമ അഫ്സൽ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കേസ് സംബന്ധമായ ആവശ്യത്തിന് വാഹനം നിർത്തിയിട്ട ഭാഗത്തെത്തിയത്. പക്ഷേ സ്ഥലത്ത് ബൈക്ക് കാണാനില്ലാത്തതുകൊണ്ട് അഫ്സൽ നേരെ പൊലീസിനെ അറിയിക്കുകയായിരുന്നു. അഫ്സലിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് വൈകാതെ തന്നെ പ്രതികളെ പൊക്കുകയായിരുന്നു. അറസ്റ്റിലായ മൂന്ന് പേരെയും ആലത്തൂർ മജിസ്ട്രറ്റിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
