മൂ​ന്നു​പേ​രും ചേ​ർ​ന്ന് ഹ​രി​കൃ​ഷ്ണ​ന്റെ ര​ണ്ടു കൈ​ക​ളും ത​ല്ലി ഒ​ടിച്ചു. ശ​രീ​രം മു​ഴു​വ​ൻ അ​ടി​ക്കു​ക​യും ചെ​യ്തു. 

തിരുവനന്തപുരം: കണി​യാ​പു​ര​ത്ത് യു​വാ​വി​നെ ത​ട്ടി​കൊ​ണ്ട് പോ​യ കേ​സി​ലെ പ്ര​തിയെ കൂ​ട്ടു​പ്ര​തി​ക​ൾ മ​ർ​ദി​ച്ചു. ക​ഴ​ക്കൂ​ട്ടം സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​നെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് മ​ർ​ദി​ച്ച​ത്. മേ​നം​കു​ളം സ്വ​ദേ​ശി നി​ഖി​ൽ റോ​ബ​ർ​ട്ടി​നെ ത​ട്ടി​കൊ​ണ്ട് പോ​യി മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ ക​ണി​യാ​പു​രം പാ​ച്ചി​റ ഷെ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷെ​ഫീ​ഖ് (26), കോ​ട്ട​യം ഇ​ട​ക്കു​ള​ത് കോ​ണ​ക​ട​വി​ൽ വി​മ​ൽ (23), ക​ന്യാ​കു​മാ​രി രാ​മ​വ​ർ​മ്മ​ൻ​ച്ചി​റ നി​ര​പ്പു​കാ​ല പു​ത്ത​ൻ വീ​ട്ടി​ൽ അ​ശ്വി​ൻ (25) എ​ന്നി​വ​രാ​ണ് മ​ർ​ദി​ച്ച​ത്. 

ഈ ​മാ​സം 21നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ഷെ​ഫീ​ക്കി​ന്റെ പാ​ച്ചി​റ​യി​ലെ വീ​ട്ടി​ലെ​ത്തി​യ ഹ​രി​കൃ​ഷ്ണ​നും മറ്റ് പ്ര​തി​ക​ളും ചേ​ർ​ന്ന് ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യും തു​ട​ർ​ന്ന് അവിടെ വെച്ചുതന്നെ ഇവര്‍ക്കിടയില്‍ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വുകയും ചെയ്തു. മൂ​ന്നു​പേ​രും ചേ​ർ​ന്ന് ഹ​രി​കൃ​ഷ്ണ​ന്റെ ര​ണ്ടു കൈ​ക​ളും ത​ല്ലി ഒ​ടിച്ചു. ശ​രീ​രം മു​ഴു​വ​ൻ അ​ടി​ക്കു​ക​യും ചെ​യ്തു. ഷെ​ഫീ​ഖ് പോ​ലി​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഉൾ​പ്പെ​ടെ നി​ര​വ​ധി കേ​സുകളില്‍ പ്ര​തി​യാ​ണ്.

ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു; ബസ്സിൽ 50 പേർ, വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്ന് വന്നിരുന്ന ബസിലാണ് തീ പടർന്നത്. ഈ സമയത്ത് ഏഴു കുട്ടികളടക്കം 50 പേരാണ് ബസ്സിലുണ്ടായിരുന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. 

ബസ്സിലെ ഡ്രൈവറുടെ സീറ്റ് കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും അതിന് മുമ്പ് തന്നെ പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോർ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതും പെട്രോൾ പമ്പിനു മുന്നിലായതും ആശങ്ക പരത്തി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നതും വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...