പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽപി​ച്ച​തി​ൽ മു​ഹ​മ്മ പൊ​ലീ​സ് സ്റ്റേഷനിലും ഇ​യാ​ൾക്കെ​തി​രെ കേ​സു​ണ്ട്. 

ആ​ല​പ്പു​ഴ: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ആ​റാ​ട്ടു​വ​ഴി പൊ​ന്നം​പു​ര​ക്ക​ൽ വീ​ട്ടി​ൽ ആ​ന്റ​ണി ജാ​ക്​സ​ണെ (44) പൊ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വ​ലി​യ ക​ല​വൂ​ർ പാ​ല​ത്തി​ന് കി​ഴ​ക്കു​വ​ശം സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ലാ​ണ് സി​സി ടി ​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ബ​ർണാ​ഡ് ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽനി​ന്ന്​ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ലും ഇ​യാ​ളാ​ണ് പ്ര​തി​യെ​ന്ന​റി​യു​ന്ന​ത്. കൂ​ടാ​തെ മോ​ഷ്ടി​ച്ച സ്​കൂ​ട്ട​റി​ൽ കോ​ൺവെ​ന്റ് സ്​ക്വ​യ​റി​ൽവെ​ച്ച് സ്ത്രീ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ക​ല​വൂ​രി​ൽ മാ​ല ക​വ​ർന്ന​ത്. 

പാ​തി​ര​പ്പ​ള്ളി​യി​ൽ സ്ത്രീ​യെ ഉ​പ​ദ്ര​വി​ച്ച​തി​ലും ഇ​യാ​ൾക്കെ​തി​രെ മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽപി​ച്ച​തി​ൽ മു​ഹ​മ്മ പൊ​ലീ​സ് സ്റ്റേഷനിലും ഇ​യാ​ൾക്കെ​തി​രെ കേ​സു​ണ്ട്. മ​ണ്ണ​ഞ്ചേ​രി പൊ​ലീ​സ് എ​സ് ​എ​ച്ച് ​ഒ. പി ​കെ മോ​ഹി​ത്, പ്രി​ൻസി​പ്പ​ൽ സ​ബ് ഇ​ൻസ്​പെ​ക്ട​ർ കെ ​ആ​ർ ബി​ജു, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർമാ​രാ​യ ഷൈ​ജു, വി​ഷ്ണു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വീട്ടമ്മയെ ഹെല്‍മെറ്റ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍