ടോയ്‌ലറ്റിന് സമീപത്തെ ഡോര്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമാസക്തനായതോടെ കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം: ഓട്ടോയുടെ ബാറ്ററി മോഷ്ടിച്ച പ്രതി സ്റ്റേഷനിലെത്തിച്ചപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരുമല കുന്നപ്പുഴ ഞാലിക്കോണം പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (35) ആണ് പേരൂര്‍ക്കട സ്റ്റേഷനില്‍ അതിക്രമം കാട്ടിയത്.
വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കട ശ്രീവല്‍സം ഫ്ലാറ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ ബാറ്ററിയാണ് ശ്രീകുമാര്‍ മോഷ്ടിച്ചത്. ഇയാളെ മണിക്കൂറുകള്‍ക്കകം പേരൂര്‍ക്കട പൊലീസ് പിടികൂടി. എന്നാല്‍ സ്റ്റേഷനിലെത്തിച്ച പ്രതി അക്രമാസക്തനായി.
പൊലീസ് സ്റ്റേഷനിലെ ബാത്ത്‌റൂമില്‍ തൂക്കിയിരുന്ന ഗ്ലാസ് തല കൊണ്ട് ഇടിച്ചുതകര്‍ത്ത ശ്രീകുമാര്‍, ടോയ്‌ലറ്റിന് സമീപത്തെ ഡോര്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമാസക്തനായതോടെ കൂടുതല്‍ പൊലീസെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് മുമ്പ് പിടിയിലായ ശ്രീകുമാര്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂര്‍ക്കട സി ഐ വി സൈജുനാഥ്, എസ് ഐ വൈശാഖ് കൃഷ്ണന്‍ എന്നിവരുള്‍പ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
