തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള മണികണ്ഠൻ, എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു

പത്തനംതിട്ട: ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിലെ ആന മണികണ്ഠൻ ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന മണികണ്ഠൻ, നടി കെ ആർ വിജയ ശബരിമലയിൽ നടയ്ക്ക് വച്ച ആനയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള മണികണ്ഠൻ, എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 56 -ാം വയസിലാണ് ഗജരാജൻ ചരിഞ്ഞത്.