നേഴ്‌സുള്‍പ്പെടെ 14 തസ്തികളാണ് മന്ത്രി പ്രഖ്യാപിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ആധുനീക ലേബര്‍ മുറി സ്ഥാപിക്കും. ഗര്‍ഭിണികളുടെയും കുട്ടികളുടെയും പരിചരണത്തിനായി ഗൈനക്കോളജി കണ്‍സര്‍ട്ടറിനെ നിയമിക്കും തുടങ്ങിയവയായിരുന്നു മറ്റ് പ്രഖ്യാപനങ്ങള്‍.
ഇടുക്കി: പ്രഖ്യാപനത്തിലൊതുങ്ങി അടിമാലി താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേണ്‍. രണ്ട് മാസം മുമ്പ് പുതിയ നാലുനില കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്‌തെങ്കിലും ഇപ്പോഴും മൂന്ന് പതിറ്റാണ്ട് മുമ്പത്തെ സ്റ്റാഫ് പാറ്റേനാണ് നിലവിലുള്ളത്. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും എണ്ണം വര്‍ദ്ധിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
എന്നാല്‍ നാളിതുവരെ അത് പ്രാവര്‍ത്തീകമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നേഴ്‌സുള്‍പ്പെടെ 14 തസ്തികളാണ് മന്ത്രി പ്രഖ്യാപിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയില്‍ ആധുനീക ലേബര്‍ മുറി സ്ഥാപിക്കും. ഗര്‍ഭിണികളുടെയും കുട്ടികളുടെയും പരിചരണത്തിനായി ഗൈനക്കോളജി കണ്‍സര്‍ട്ടറിനെ നിയമിക്കും തുടങ്ങിയവയായിരുന്നു മറ്റ് പ്രഖ്യാപനങ്ങള്‍.
എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ആശുപത്രി വികസന സമിതി താല്‍ക്കാലികമായി നിയമിച്ച നേഴ്‌സുമാര്‍, ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് നടക്കുന്നത്. സമിതിയുടെ വരുമാനം പരിമിതമായതിനാല്‍ ഇത് ശാശ്വതവുമല്ല. 1961 ല്‍ 66 ബൈഡുകളോടുകൂടി കമ്മ്യൂണിറ്റി സെന്‍ററായാണ് അടിമാലി താലൂക്ക് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. 2001 ല്‍ താലൂക്ക് ആശുപത്രിയായി. എന്നാല്‍ 1961 ലെ കണക്കനുസരിച്ചാണ് ഇന്നും ജീവനക്കാരുള്ളത്.
