ആനപ്പാന്തം കോളനിയിലെ പൊന്നപ്പന്റെ ഭാര്യ പഞ്ചമിയെയാണ് കരടിപ്പാറ വനമേഖലയിലെ താല്‍ക്കാലിക ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

തൃശൂര്‍: വാഴച്ചാലിന് സമീപം ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം കോളനിയിലെ പൊന്നപ്പന്റെ ഭാര്യ പഞ്ചമിയെയാണ് കരടിപ്പാറ വനമേഖലയിലെ താല്‍ക്കാലിക ഷെഡ്ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊന്നപ്പനെ അതിരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

വന വിഭവങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ കരടിപ്പാറയില്‍ താല്‍ക്കാലിക ഷെഡ്ഡ് കെട്ടി താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യ ലഹരിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായതായി മറ്റ് ആദിവാസികള്‍ പൊലീസിനോട് പറഞ്ഞു. അതിരപ്പിള്ളി പൊലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona