ആലപ്പുഴ: ശ്വാസതടസത്തെ തുടർന്ന് ആലപ്പുഴയിൽ മരിച്ച യുവാവിന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ കായംകുളം സ്വദേശി അഭിലാഷ് (35) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇന്ന് പുലർച്ചെയായിരുന്നു മരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തി.