മുന്നാടിന്റെ സായാഹ്നങ്ങളെ മനോഹരമാക്കിയ അമെച്വര്‍ നാടകോത്സവത്തിന് തിരശീല വീണു
സേവക് പുതിയറയുടെ ദാസരീയം, തൃശൂര് അമ്മ കലാക്ഷേത്രയുടെ നിലാവെളിച്ചം, കൊല്ലം പ്രകാശ് കലാക്ഷേത്രത്തിന്‍റെ സ്വര്‍ഗ്ഗം, കണ്ണൂര്‍ നെരുവമ്പ്രം ജോളി ആര്‍ട്സിന്‍റെ സ്പോണ്‍സേഡ് ബൈ എന്നീ നാടകങ്ങളാണ് അരങ്ങിലെത്തിയത്.

കാസര്‍കോട്: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേച്വര്‍ നാടകോത്സവം കാസര്‍കോട് ജില്ലയിലെ മുന്നാട് സമാപിച്ചു. നാല് ദിവസങ്ങളിലായി മലയോര ഗ്രാമത്തില്‍ നടന്ന നാടകോത്സവം കാണാന്‍ നിരവധിപ്പേരാണ് എത്തിയത്. കഴിഞ്ഞ നാല് ദിവസം നാടകങ്ങളാല്‍ സജീവമായിരുന്നു കാസര്‍കോട് മുന്നാട്ടെ വൈകുന്നേരങ്ങള്‍.
ദിവസവും വൈകീട്ട് 6.30 മുതല്‍ ആരംഭിക്കുന്ന നാടകാവതരണം കാണാന്‍ ജനങ്ങള്‍ ഒഴുകിയെത്തി.സേവക് പുതിയറയുടെ ദാസരീയം, തൃശൂര് അമ്മ കലാക്ഷേത്രയുടെ നിലാവെളിച്ചം, കൊല്ലം പ്രകാശ് കലാക്ഷേത്രത്തിന്‍റെ സ്വര്‍ഗ്ഗം, കണ്ണൂര്‍ നെരുവമ്പ്രം ജോളി ആര്‍ട്സിന്‍റെ സ്പോണ്‍സേഡ് ബൈ എന്നീ നാടകങ്ങളാണ് അരങ്ങിലെത്തിയത്.
കേരള സംഗീത നാടക അക്കാദമി കേരളത്തിലെ മറ്റിടങ്ങളിലും അമേച്വര്‍ നാടകോത്സവങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ബേഡകത്തെ നാട്ടകം സാംസ്കാരിക വേദിയുടെ സഹകരണത്തോടെയായിരുന്നു മുന്നാട്ടെ നാടകാവതരണങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം